തിരുവള്ളൂര്‍ നുസ്രത്തുല്‍ മദ്രസയുടെ സുവര്‍ണ ജൂബിലി ഇന്നു തുടങ്ങും

വടകര: തിരുവള്ളൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയുടെ സുവര്‍ണ ജൂബിലി ഇന്നു തുടങ്ങും. ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായി ഖബര്‍ സിയാറത്ത്, അനുസ്മരണ അനുമോദന സമ്മേളനം, പ്രദര്‍ശനം, കരിയര്‍ ഗൈഡന്‍സ്, വനിതാ സംഗമം, പ്രവാസി സംഗമം, സമാപന സമ്മേളനം എന്നിവ നടത്തുമെന്ന് ചെയര്‍മാന്‍ ചിങ്ങാണ്ടി അബൂബക്കര്‍, കണ്‍വീനര്‍ ആര്‍. കെ. മുഹമ്മദ്, ഉപദേശക സമിതി ചെയര്‍മാന്‍ എ. സി. അബ്ദുല്ലഹാജി എന്നിവര്‍ അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്നിവരും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എം.പി. വീരേന്ദ്രകുമാര്‍, റഷീദലി ശിഹാബ് തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, കോട്ടുമല ബാപ്പുമുസല്യാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.