യാത്രയയപ്പ് നല്‍കി


കുവൈത്ത് സിറ്റി : ഉപരിപഠനത്തിനായി നാട്ടില്‍ പോകുന്ന സമസ്ത കേരള സുന്നി ബാലവേദി കുവൈത്ത് സിറ്റി കമ്മിറ്റി ട്രഷററും ദാറുത്തര്‍ബിയ്യ മദ്റസ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സഹലിന് സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശുഐബ് അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‍മാന്‍ ഹൈതമി, അശ്റഫ് ദാരിമി, ഹമീദ് അന്‍വരി, സിദ്ദീഖ് ലത്ത്വീഫി, അബ്ദുല്ല മൗലവി, ഹംസ ദാരിമി, ശറഫുദ്ദീന്‍ കുഴിപ്പുറം, ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. റാശിദ് സ്വാഗതവും ജസില്‍ നന്ദിയും പറഞ്ഞു.