എജ്യുഫെസ്റ്റ് പുസ്തകമേള തുടങ്ങി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍, അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(അസാസ്)ന് കീഴില്‍ എജ്യുഫെസ്റ്റ് മെഗാ പുസ്തകമേള തുടങ്ങി. ബുക്‌ഫെസ്റ്റ്, ഡിക്‌ഫെസ്റ്റ്, സി.ഡി. ഫെസ്റ്റ് എന്നിങ്ങനെ മൂന്ന് ഇനങ്ങളായി തിരിച്ചാണ് മേള നടക്കുന്നത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മേള ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.സി.മുഹമ്മദ് ബാഖവി, പി.ഇസ്ഹാഖ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ആസിഫ് സ്വാഗതവും കെ.ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.