സമസ്ത സംസ്ഥാന ഇസ്‌ലാമിക കലാമേള: കാസര്‍കോട് മുന്നില്‍

മണ്ണാര്‍ക്കാട്:ദാറുന്നജാത്ത് കാമ്പസ്സില്‍ നടക്കുന്ന മദ്രസ അധ്യാപകവിദ്യാര്‍ഥികളുടെ 11-ാമത് സംസ്ഥാന ഇസ്‌ലാമിക കലാമേളയുടെ രണ്ടാംദിവസത്തെ മത്സരയിനങ്ങളില്‍ 96 പോയന്റുകളോടെ കാസര്‍കോട് മുന്നില്‍. 82 പോയന്റുകള്‍ നേടി മലപ്പുറം ഈസ്റ്റുംമലപ്പുറം വെസ്റ്റും രണ്ടാംസ്ഥാനത്തുണ്ട്. 75 പോയന്റുകളോടെ വയനാട് ജില്ലയാണ് തൊട്ടുപിന്നില്‍. ദക്ഷിണ കന്നഡ, നീലഗിരി, കുടക്, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്നും കേരളത്തിലെ 14 ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകവിദ്യാര്‍ഥി പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 109 ഇനങ്ങളിലായി 1050 വിദ്യാര്‍ഥികളും 300 അധ്യാപകരുമാണ് മത്സരരംഗത്തുള്ളത്. സമസ്തകേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന മേള ഞായറാഴ്ച വൈകീട്ട് 4ന് സമാപിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.