ഉപരിപഠനത്തിന് അവസരമൊരുക്കണം -എസ്.കെ.എസ്.എസ്.എഫ്

കോട്ടയ്ക്കല്‍:ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ 'ധ്വനി' ക്യാമ്പ് ആവശ്യപ്പെട്ടു.

'അണിചേരുക ഈ ധര്‍മ്മചേരിയില്‍' എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പ് വി.ടി.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലീം കാക്കത്തടം അധ്യക്ഷതവഹിച്ചു. അലി പുതുപ്പറമ്പ്, ശിഹാബ് ഹനീഫി, ശറഫുദ്ദീന്‍ അല്‍അസ്ഹരി, യഹക്കൂബ് എടരിക്കോട്, ഒ.ടി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.