ജില്ലാ ഇസ്‌ലാമിക് കലാമേള സമാപിച്ചു

മലപ്പുറം: പുല്ലൂര്‍ റഹ്മത്ത് പബ്‌ളിക് സ്‌കൂളില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ ഇസ്‌ലാമിക് കലാമേള സമാപിച്ചു. അധ്യാപക വിഭാഗത്തില്‍ കൊളത്തൂര്‍ മേഖലയും വണ്ടൂര്‍ മേഖലയും ഒന്നാം സ്ഥാനം നേടി. കൊണ്ടോട്ടി മേഖല രണ്ടാം സ്ഥാനവും പെരിന്തല്‍മണ്ണ മേഖല മൂന്നാം സ്ഥാനവും നേടി.വിദ്യാര്‍ഥി വിഭാഗത്തില്‍ സബ് ജൂനിയറില്‍ പെരിന്തല്‍മണ്ണ മേഖലയും ജൂനിയറില്‍ മലപ്പുറം മേഖലയും സീനിയര്‍ വിഭാഗത്തില്‍ മഞ്ചേരി മേഖലയും സൂപ്പര്‍ സീനിയറില്‍ വണ്ടൂര്‍ മേഖലയും ഒന്നാം സ്ഥാനം നേടി.
എല്ലാ വിഭാഗങ്ങളിലും കൂടി കൊളത്തൂര്‍ മേഖലയ്ക്കാണ് ഒന്നാം സ്ഥാനം. വണ്ടൂര്‍ മേഖല രണ്ടാം സ്ഥാനവും കൊണ്ടോട്ടി മേഖല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് എം. ഉമ്മര്‍ എംഎല്‍എ സമ്മാനദാനം നടത്തി. കെ. മമ്മത് ഫൈസി, ഒ.ടി. മുസ്തഫ ഫൈസി, എം.പി. ഹംസ മൗലവി, ഹുസൈന്‍കുട്ടി മൗലവി, സി.എ. അസീസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.