ആദര്‍ശ സന്ദേശയാത്രക്ക് എകരൂലില്‍ സ്വീകരണം നല്‍കി.

എകരൂല്‍: സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സന്ദേശയാത്രക്ക് എകരൂലില്‍ സ്വീകരണം നല്‍കി. നാസര്‍ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സയ്യദ് മുഹമ്മദ്‌കോയ തങ്ങള്‍, സി.എസ്.കെ.ആര്‍.വി. കുട്ടി ഹസ്സന്‍ ദാരിമി, മുസ്തഫ മുണ്ടൂപാറ, ഇബ്രാഹിം മുസ്‌ലിയാര്‍, എന്‍.പി.എച്ച്. അബ്ദുറഹിമാന്‍ ഹാജി, റസാഖ് ദാരിമി, വാഴയില്‍ ലത്തീഫ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.