ഖാസിയുടെ മരണം: സത്യം തെളിയുംവരെ സമരം -സംയുക്ത സമിതി

കാസര്‍കോട്: ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം സി.ബി.ഐ. ആരംഭിക്കണമെന്നും ലോക്കല്‍ പോലീസിനെ സി.ബി.ഐ.അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഖാസി സംയുക്ത സമരസമിതിയും കീഴൂര്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റിയും മേല്‍പ്പറമ്പില്‍ കണ്‍വെന്‍ഷന്‍ നടത്തി. സത്യാവസ്ഥ തെളിയും വരെ സമരവുമായി മുമ്പോട്ടുപോകുമെന്നും സമിതി പ്രഖ്യാപിച്ചു. കീഴൂരില്‍ സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കല്ലട്ര അധ്യക്ഷനായി. അഡ്വ.കെ.പി.രാമചന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. വി.കെ.പി. മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി ഇ., മജീദ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി.ഐ.അബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ ഹമീദ് കുണിയ സ്വാഗതം പറഞ്ഞു.