ഹൈദരലി ശിഹാബ് തങ്ങളെ ഖാസിയായി അംഗികരിച്ചു

ചേറ്റുവ:ഒരുമനയൂര്‍ തെക്കേതലക്കല്‍ ജുമുഅത്ത് കമ്മിറ്റി യോഗം മഹല്ല് ഖാസിയായി പാണക്കാട് -സയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങളെ അംഗീകരിച്ചു. സമസ്തകോ ഓര്‍ഡിനേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങളെ ഖാസിയായി അംഗീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം. പ്രസിഡന്റ് അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. എ.വി. ഹംസ കുട്ടിഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.