ശിരോ വസ്ത്രം പ്രിന്‍സിപ്പലിന്‍റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം - എസ്.വൈ.എസ്. ദമാം

ദമാം : ശിരോ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ടി.സി. കൊടുത്ത് പറഞ്ഞുവിട്ട ആലപ്പുഴ ഗുരുപുരം ബിലിവേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും സാംസ്കാരിക കേരളത്തിന്ന് അപമാനമാണെന്നും ദമാം എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന സംഭവങ്ങള്‍ തുടച്ചുനീക്കാനുള്ള മുന്‍കരുതലുകള്‍ ഗവണ്‍മെന്‍റ് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആനമങ്ങാട് അബൂബക്കര്‍ ഹാജി, സക്കരിയ്യാ ഫൈസി പന്തല്ലൂര്‍, അശ്റഫ് ബാഖവി താഴെക്കോട്, ഹമീദ് മുസ്‍ലിയാര്‍ പെര്‍ള, സി.എച്ച്. മുഹമ്മദ് മുഗു., ജലാലുദ്ദീന്‍ മുസ്‍ലിയാര്‍, കബീര്‍ താനൂര്‍, ഖാസിം ദാരിമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.