മമ്പ ഉല്‍ ഹുദാ മദ്രസ 50-ാം വാര്‍ഷികാഘോഷം സമാപിച്ചു

എടരിക്കോട്: ക്ലാരി സൗത്തിലെ മമ്പ ഉല്‍ ഹുദാ മദ്രസയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

വിവിധ സെഷനുകളിലായി അധ്യാപകരെ ആദരിക്കല്‍, പഠന പ്രചോദന ക്ലാസ്, വനിതാ ക്ലാസ്, സുവനീര്‍ പ്രകാശനം, കലാപരിപാടികള്‍, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് എന്നിവ നടന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ പി.ബഷീര്‍ഹാജി അധ്യക്ഷതവഹിച്ചു. ജന. കണ്‍വീനര്‍ സക്കരിയ പൂഴിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്തഫ ഫൈസി വടക്കുംമുറി മുഖ്യപ്രഭാഷണം നടത്തി. എം.കെ.മൊയ്തീന്‍, ഡി.പി.കുഞ്ഞോന്‍, നാസര്‍ എടരിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എ.മരക്കാര്‍ ഫൈസി പ്രാര്‍ഥനാസമ്മേളനത്തിന് നേതൃത്വംനല്‍കി. വിവിധ സെഷനുകളില്‍ പി.എം.കുട്ടിമൗലവി ക്ലാരി, പി.പി.ഹമീദ്‌കോയ, ഇസ്മായില്‍ , എം.സി.അബൂബക്കര്‍ ദാരിമി, തടത്തില്‍ മമ്മാലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ടി.മജീദ് നന്ദി പറഞ്ഞു.