തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അനുശോചിച്ചു

തിരൂര്‍: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്കുവേണ്ടി തിരൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പ്രാര്‍ഥനയും അനുശോചനയോഗവും നടത്തി. ഇബ്രാഹിം ഖലീലിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു. എം.പി. നുഅമാന്‍ ഉദ്ഘാടനംചെയ്തു. ഇ. സാജിത് അധ്യക്ഷതവഹിച്ചു.