19ന് SKSSF ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കുന്നു

ചെമ്മനാട് (കാസറഗോഡ്) : പ്രമുഖ പണ്ഡിതന്‍ ഖാസി സി.എം അബ്ദുല്ല മൗലവിയെ മരണാനന്തരം അപമാനിച്ച എസ്.പിക്ക് പൗരാവലി നല്‍കുന്ന സ്വീകരണത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മെയ് 19ന് ബഹുജനധര്‍ണ്ണ എസ്.കെ എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെമ്മനാട് ജംഗ്ഷനില്‍ സംഘടിപ്പിക്കും.
സമുദായത്തിന് ആകമാനം വേദനിപ്പിച്ച ഒരു പൊലീസുകാരന്‍ സ്വീകരണം നല്‍കുന്നത് ലജ്ജാകരമാണെന്ന് പഞ്ചായത്ത് യോഗം ചൂണ്ടിക്കാട്ടി.