ഹബീബ് റഹ്മാന് സ്വീകരണം: സമുദായത്തിന് അപമാനം

ഉദുമ (കാസറഗോഡ്) : പാണ്ഡിത്യംകൊണ്ടും ജീവിത രീതികൊണ്ടും ലോകശ്രദ്ധ പറ്റിയ മഹാനായ പണ്ഡിതനായ ഖാസി സി.എം മൗലവിയുടെ മരണാനന്തരം അവഹേളിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്വീകരണം നല്‍കുന്നവര്‍ മുസ്ലീം സമുദായത്തിന് അപമാനമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖല എക്‌സിക്യുട്ടീവ് യോഗം പ്രസ്താവിച്ചു. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന് പ്രഖ്യാപിച്ച നബിതിരുമേനിയുടെ സമുദായം അങ്ങനെയുള്ള പണ്ഡിതനെ അവഹേളിച്ച പൊലീസ്‌കാരനെ സ്വീകരിക്കുന്നത്, ഈ സമൂഹത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് അന്‍സാരി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി മേല്‍പറമ്പ്, അഷ്‌റഫ് വള്ളിയോട്, ഇംഭാദ് പള്ളിപ്പുഴ,അബുസമദ് ദേളി, ഫഹദ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.