ഖുര്‍ആന്‍ പാരായണ മത്സരം സ്വാഗതസംഘം രൂപവത്കരിച്ചു

നാലാംമൈല്‍: ഡബ്ല്യു.എം.ഒ. ശരീഫ ഫാത്തിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ സെന്ററിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി മെയ് 22ന് പത്തുമണിക്ക് നാലാംമൈല്‍ കാട്ടിചിറയ്ക്കല്‍ ജമാലിയ കോളേജില്‍ ഖുര്‍ആന്‍ പാരായണ മത്സരം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപവത്കരിച്ചു.ഭാരവാഹികള്‍: എസ്.മുഹമ്മദ്ദാരിമി (ചെയ.), കമ്പള ഇബ്രാഹിംഹാജി (വൈ.ചെയ.), വൈശമ്പത്ത് അബ്ദുള്ള (കണ്‍.), വള്ളി ഇബ്രാഹിം (ജോ.കണ്‍.), വാഹിദ് (ട്രഷ.).