മലപ്പുറം: അത്താണിക്കല്‍ എം.ഐ.സി യത്തീംഖാനയുടെ അഞ്ചുമാസം നീണ്ട സില്‍വര്‍ജൂബിലി ആഘോഷത്തിന് സമാപനമായി. സമാപനസമ്മേളനവും ശിഹാബ്തങ്ങള്‍ സ്മാരക ഹോസ്റ്റലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു.എം.ഐ.സി പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല ബാപ്പു മുസ്ലിയാര്, അബ്ദുസമദ് പൂക്കോട്ടൂര്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, കെ.ഐ. മുഹമ്മദ് ഹാജി, എ.എം. കുഞ്ഞാന്, കെ. മമ്മദ്ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി ടി.വി. ഇബ്രാഹിം സ്വാഗതവും ജോ. സെക്രട്ടറി എം. അലവിക്കുട്ടി നന്ദിയും പറഞ്ഞു.സില്‍വര്‍ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എയ്ക്ക് നല്കി കേന്ദ്ര മന്ത്രി ഇ. അഹമ്മദ് പ്രകാശനംചെയ്തു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ റാങ്ക് നേടിയവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയവരെയും ചടങ്ങില്‍ പുരസ്കാരം നല്കി അനുമോദിച്ചു. യത്തീംഖാന ഹോസ്റ്റലിന്റെ കോണ്ട്രാക്ടര് ബാപ്പുട്ടിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉപഹാരംനല്കി.