കുളങ്ങരത്ത് ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കക്കട്ടില്‍: പുനര്‍നിര്‍മിച്ച കുളങ്ങരത്ത് ഫാത്തിമ മസ്ജിദ് ആരാധനയ്ക്കായി തുറന്നുകൊടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ. ശഫീക്ക് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല അല്‍ശാഹി, റാഷിദ് ഹുസൈന്‍ ഹാത്തിം (ഖത്തര്‍), ത്വാഹതങ്ങള്‍ സഖാഫി, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, മേനക്കോത്ത് അമ്മത് മൗലവി, സൂപ്പി നരിക്കാട്ടേരി, പി. അമ്മത്, പി.എം. അഷ്‌റഫ്, ഷംസുദ്ദീന്‍ ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു. പ്രാര്‍ഥനാസമ്മേളനത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി.