മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി നടത്തി

താമരശ്ശേരി: 'മദ്യം മഹാവിപത്ത്' എന്ന സന്ദേശമുയര്‍ത്തി കൊടുവള്ളി മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരിയില്‍ റാലിയും പൊതുസമ്മേളനവും നടത്തി.വട്ടക്കുണ്ട് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനകാരണം മദ്യമാണെന്നും മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥേഷ്ടം മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുക്കുകയാണിപ്പോള്‍. മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തി. വി. ഉസ്സയിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി. മോയിന്‍കുട്ടി, പി.ടി.എ. റഹീം എം.എല്‍.എ., വി.എം. ഉമ്മര്‍, കെ.സി. മാമു, എം.പി. ആലിഹാജി, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, പ്രശാന്ത് സ്വാമി കൂട്ടാലിട, എന്‍.വി. ആലിക്കുട്ടി ഹാജി, പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍, അഡ്വ. ജോസഫ് മാത്യു, സി.ടി. അന്‍സാര്‍, അബ്ദുന്നാസര്‍ മദനി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുല്‍ ബാരി ബാഖവി, കെ. കോയാമു ഹാജി, സി.പി. അബ്ദുല്ലക്കോയ തങ്ങള്‍, ഇ.ടി. അബൂബക്കര്‍കുഞ്ഞി ഹാജി എന്നിവര്‍ പ്രസംഗിച്ചു. സി. മുഹമ്മദ് അബ്ദുറഹിമാന്‍ സ്വാഗതവും കെ.ടി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവുമുണ്ടായി.