എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍

വളാഞ്ചേരി: വൈക്കത്തൂര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍ സുബൈര്‍ ഫൈസി മാവണ്ടിയൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് സയ്യിദ് നിസാമുദ്ദീന്‍ ഹസനി തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, സുബ്ഹാന്‍ ഫൈസി വളാഞ്ചേരി, ശഫീഖ് ഇ.ടി, റഫീഖ് വി.ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് റഫീഖ് വി.ടി(പ്രസി.), മുഹമ്മദ് ഷബീബ് പി.കെ, ഷാഹിദ് കെ.പി, റഫീഖ് ഇ.ടി, സല്‍മാനുല്‍ ഫാരിസ്(വൈസ് പ്രസി.), മുഹമ്മദ് ശഫീഖ് ഇ.ടി(ജന. സെക്ര.), മുഹമ്മദ് ഫാസില്‍ എ.ടി, സ്വാദിഖ് വി.കെ, അനീസ് എ.ടി, മുസമ്മില്‍ പി(ജോ. സെക്ര.), അബ്ദുല്‍ മജീദ് സി.കെ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.