പൂര്‍വവിദ്യാര്‍ഥീസംഗമം നടത്തി

കോഴിക്കോട്: കിണാശ്ശേരി യത്തീംഖാന പൂര്‍വവിദ്യാര്‍ഥീസംഗമം പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യത്തീംഖാന മാനേജര്‍ എം.പി. അഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. യത്തീംഖാനയില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ കെ.കെ. സിദ്ദിഖിനെ അനുമോദിച്ചു.യു.സി. രാമന്‍ എം.എല്‍.എ., പി.കെ. മുഹമ്മദ്, കിണാശ്ശേരി മുഹമ്മദ്‌കോയ, കെ. മുഹമ്മദ് ഫൈസി, ആദം മുല്‍സി, വി. മുഹമ്മദ്, മുഹമ്മദ് ഷാ, ടി. അഷ്‌റഫ്, നാസി മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പി. അസ്സന്‍കോയ സ്വാഗതവും പി.പി. ഗഫൂര്‍ നന്ദിയും പറഞ്ഞു.