ഷൗക്കത്തിന്റെ വേര്‍പാടില്‍ നാട്‌ തേങ്ങി

നാദാപുരം : കഴിഞ്ഞാഴ്‌ച്ച ബൈക്കപകടത്തില്‍ മരണപ്പെട്ട മീത്തല്‍വയല്‍ പാറേന്റെമീത്തല്‍ ഷൗക്കത്തിന്റെ(29) വിയോഗം നാടിനെ കണ്ണീരിലാഴ്‌ത്തി. സൗമ്യസ്വഭാവക്കാരനായിരുന്ന ഷൗക്കത്ത്‌ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. മീത്തല്‍വയല്‍ മഹല്ല്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറിയായിരുന്ന അദ്ദേഹം സമസ്‌തയുടെയും SKSSFന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. പിതാവ്‌:മൊയ്‌തു മാതാവ്‌:ബിയ്യാത്തു ഭാര്യ:സല്‍മ മക്കള്‍:നിയ ഫാത്തിമ (രണ്ടര വയസ്സ്‌), സിനാന്‍ (15 ദിവസം). സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍,സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍,ആര്‍.വി.കുട്ടിഹസന്‍ ദാരിമി,സി.എച്ച്‌.മഹ്‌മൂദ്‌ സഅദി തുടങ്ങിയ നേതാക്കള്‍ മരണവീട്‌ സന്ദര്‍ശിച്ചു.
അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മയ്യിത്ത്‌ നമസ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.