നരിക്കുനി മജ്മഅ് വാര്‍ഷികം സമാപിച്ചു

നരിക്കുനി: സാമൂഹിക സാംസ്‌കാരികരംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന അധാര്‍മികതക്കെതിരെ മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലൂല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു.

നരിക്കുനി മജ്മഅ് 14-ാം വാര്‍ഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. എം.കെ. കുഞ്ഞിക്കോയ തങ്ങള്‍, മുസ്തഫ മുണ്ടുപാറ, മജീദ് ദാരിമി ചളിക്കോട്, പി.പി. ജലീല്‍ ബഖവി എന്നിവര്‍ സംസാരിച്ചു. പി.സി. മുഹമ്മദ് ഇബ്രാഹിം സ്വാഗതവും മുഹമ്മദ് കിഴക്കോത്ത് നന്ദിയും പറഞ്ഞു.

പൂര്‍വവിദ്യാര്‍ഥിസംഗം അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.ഇല്‍യാസ്, റിയാസ് റെഹ്മാന്‍, റഫീഖ് സക്കറിയ ഫൈസി. ആര്‍കെ. ഫാറൂഖ്, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

പ്രവാസി സംഗമം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു.

മഹല്ല് നേതൃസംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി.എ. അസീസ് അധ്യക്ഷനായിരുന്നു.

വിദ്യാര്‍ഥി യുവജനസംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. മജ്മഅ് വൈസ് പ്രസിഡന്റ് മുഹമ്മദലി പല്ലാളൂര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ റഹ്മാനി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി.