സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാര്‍ ദാറുല്‍ഹുദാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി സി.എച്ച്. ബാപ്പുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് മേധാവിയാണ്.യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്തു. മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു.