ഇസ്ലാമിക സൗന്ദര്യം ആസ്വദിക്കാനാവുക സൂഫിവര്യന്മാരിലൂടെ
കരുവാരകുണ്ട്: ഇസ്ലാമിക സൗന്ദര്യം ആസ്വദിക്കാനും അനുഭവിക്കാനും കഴിയുക സൂഫിവര്യന്മാരിലൂടെയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മാമ്പുഴ അലിഹസന് മുസ്ലിയാരുടെ ആണ്ടുനേര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുപ്രചാരണങ്ങളിലൂടെ ഇസ്ലാമിനെ വികലമാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷതവഹിച്ചു. ഡോ. ബഹാഉദ്ദീന്‍ നദ്വി, പി. കുഞ്ഞാണി മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി, ടി.കെ.ഹംസ ഹാജി, കരീം മുസ്ലിയാര് എന്നിവര്‍ സംബന്ധിച്ചു. കെ.മൊയ്തീന് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.സൈതാലി മുസ്ലിയാര് സ്വാഗതവും പി.കെ.കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മഹല്ല് സംഗമം ഉണ്ണിക്കോയ തങ്ങള്പാണ്ടിക്കാട് ഉദ്ഘാടനംചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. നേര്‍ച്ച 30ന് സമാപിക്കും.