സംയുക്ത ജമാഅത്ത് ഖാസിയായി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ സ്ഥാനമേറ്റു

ഉപ്പള: മംഗല്‍പ്പാടി- പൈവളികെ സംയുക്ത ജമാഅത്ത് ഖാസിയായി ടി.കെ.എം.ബാവ മുസ്ല്യാര്‍ സ്ഥാനമേറ്റു. തളങ്കര ഇബ്രാഹിം ഖലീല്‍ നഗറായ ടൗണ്‍ ബദരിയ മസ്ജിദ് പരിസരത്ത് നടന്ന പരിപാടി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് വി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ തലപ്പാവ് അണിയിച്ചു.എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് എം.എം.കാസിം മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, അബ്ദുള്‍ഖാദര്‍ അല്‍ ഖാസിമി, ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍, കെ.എസ്.ഫക്രുദ്ദീന്‍, ഫക്രുദ്ദീന്‍ കുനില്‍, എം.സി.ഖമറുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത്, ഹാദി തങ്ങള്‍ ആത്തൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ എന്നിവര്‍ സംസാരിച്ചു. എം.കെ.അലി സ്വാഗതം പറഞ്ഞു.