ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനം അനിവാര്യം - ഹമീദലി ശിഹാബ്തങ്ങള്‍

താമരശ്ശേരി: മത വിദ്യാഭ്യാസത്തെ ഒഴിവാക്കി ഭൗതിക വിദ്യാഭ്യാസം മാത്രം നല്‍കിയാല്‍ ഭാവിതലമുറ ലൗകിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവരായിത്തീരുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വാവാട് സൈനുല്‍ ഉലമ മെമ്മോറിയല്‍ അറബി കോളേജിന്റെ ഒന്നാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിക്‌റ് ദു ആയ്ക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട മമ്മൂട്ടി മുസ്‌ല്യാര്‍, അബ്ദുല്‍ ബാരി മുസ്‌ല്യാര്‍, മുഹമ്മദ് ഹസന്‍ ദാരിമി, അബ്ദുല്‍ലത്തീഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.