എസ്.വൈ.എസ്. അനുസ്മരണസംഗമം

കാസര്‍കോട്: എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് ജന. സെക്രട്ടറിയുമായിരുന്ന തളങ്കര ഇബ്രാഹിം ഖലീലിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.സമസ്ത ജില്ലാ ജന. സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ.ഖാസിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറഞ്ഞു. അബ്ബാസ് ഫൈസി പുത്തിഗെ അനുസ്മരണ പ്രഭാഷണം നടത്തി. സി.ടി.അഹമ്മദലി എം.എല്‍.എ., അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ.ടി.അബ്ദുല്ല ഫൈസി പടന്ന, ബഷീര്‍ വെള്ളിക്കോത്ത്, അബൂബക്കര്‍ ഹാജി അഡ്യാര്‍ കണ്ണൂര്‍, ബി.കെ. അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, ഖത്തര്‍ അബ്ദുല്ലഹാജി, എ.അബ്ദുല്‍ റഹ്മാന്‍, മഹ്മൂദ്ഹാജി തളങ്കര, മുക്രി ഇബ്രാഹിം ഹാജി, കെ.എസ്.ഹബീബ്ഹാജി, എം.മൊയ്തു മൗലവി, മുഹമ്മദ്ഹാജി പൂച്ചക്കാട്, അബ്ദുല്‍ അസീസ് അശ്രഫി പാണത്തൂര്‍, ഹംസ മൗലവി കല്ലിങ്കാല്‍, അബ്ദുല്ല മുഗു, ലണ്ടന്‍ മുഹമ്മദ്ഹാജി, ബദറുദ്ദീന്‍ ചെങ്കള, അബ്ദുല്‍ഖാദിര്‍ മദനി പള്ളങ്കോട്, അബൂബക്കര്‍ സാലുദ് നിസാമി പ്രസംഗിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.