എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി അനുശോചിച്ചു

കല്പറ്റ: മംഗലാപുരം വിമാനാപകടത്തില്‍ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തളങ്കര ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ മരിച്ചതില്‍ സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു.

ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. ഹാരീസ് ബാഖവി, എ.കെ.സുലൈമാന്‍ മൗലവി, പിണങ്ങോട് അബൂബക്കര്‍, സി.കെ.അബ്ദുള്‍മജീദ് ദാരിമി, ഇ.പി. മുഹമ്മദാലി, എ.കെ.മുഹമ്മദ്ദാരിമി, വി.അബ്ദുള്‍റഷീദ്, വി.പോക്കര്‍ഹാജി, ജാഫര്‍ ഹൈത്തമി, പി.കെ.അബ്ദുള്‍അസീസ്, എടപ്പാറ കുഞ്ഞമ്മത്, എം.അബ്ദുറഹ്മാന്‍, വി.മൂസ, പി.മൊയ്തുട്ടി, ഷംസുദ്ദീന്‍ റഹ്മാനി, കെ.കുഞ്ഞമ്മദ്, പി.സുബൈര്‍, കെ.എ.നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു