മതസംഘടനകള്‍ രാഷ്ട്രീയം മുഖ്യ അജന്‍ഡയാക്കുന്നത് ശുഭകരമല്ല - എസ്.വൈ.എസ്

കോട്ടയ്ക്കല്‍: മതസംഘടനകള്‍ രാഷ്ട്രീയം മുഖ്യ അജന്‍ഡയായി സ്വീകരിക്കുന്നത് ശുഭകരമല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ്‌ഫൈസി, മുക്കം ഉമര്‍ഫൈസി എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിന്റെ പ്രചാരണത്തിനാണെന്ന് അവകാശപ്പെട്ട് രൂപവത്കരിച്ച പ്രസ്ഥാനങ്ങള്‍ ഭരണകേന്ദ്രങ്ങളില്‍ കണ്ണുവെക്കുന്നത് വിരോധാഭാസമാണ്. മുസ്‌ലിം മനസുകള്‍ ശുദ്ധീകരിക്കാനും ഇതരസമൂഹങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതിന് പകരം ഭരണകേന്ദ്രങ്ങളിലെത്താന്‍ പള്ളികളെയും മതസംഘടനകളെയും ഉപയോഗപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.