രേഖാചിത്രത്തോടൊപ്പം മുഹമ്മദ്നബിയെ പരിചയപ്പെടുത്തിയ പാഠപുസ്തകം വിവാദമായി

കാസര്‍കോട്:മുഹമ്മദ്നബിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് ഏതോ ഒരാളുടെ രേഖാചിത്രം പ്രദര്‍ശിപ്പിച്ച പാഠപുസ്തകം വിവാദമായി. പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്ത മുസ്ലിം മാനേജ്മെന്റ് അധികൃതരില്‍ ചിലര്‍ വിവാദം ഭയന്ന് പിന്‍വലിച്ചു. എന്നാല്‍, മറ്റ് ചില സ്ഥാപനങ്ങളില്‍ പുസ്തകവിതരണം തുടരുന്നതായും സംശയമുണ്ട്.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ സിലബസിന് ആശ്രയിക്കുന്ന ന്യൂജ്യോതി പബ്ലിക്കേഷന്‍സിന്റെ രണ്ടാം തരത്തിലേക്കുള്ള Stepping Sptones Voll2 എന്ന പുസ്തകത്തിലാണ് മുഹമ്മദ്നബിയുടെ പേരിനുനേരെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചത്. മതനേതാക്കള്‍ എന്ന ചാപ്റ്ററില്‍ ബുദ്ധന്‍, ശങ്കരാചാര്യ, യേശു ക്രിസ്തു, ഗുരുനാനാക്, വര്‍ധമാനമഹാവീര എന്നിവരോടൊപ്പം മുഹമ്മദ്നബിയെ ഇസ്ലാമിന്റെ സ്ഥാപകനായിട്ടാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. അന്ത്യപ്രവാചകനെ ഇസ്ലാമിന്റെ സ്ഥാപകനായി പരിചയപ്പെടുത്തുന്നത് തന്നെ ദുര്‍വ്യാഖ്യാനമാണ്. ഇതിന് പുറമെയാണ് മുഹമ്മദ്നബിയെന്ന നിലയില്‍ ആരുടെയോ ചിത്രവും ഒപ്പം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, പരിസ്ഥിതി, പൊതുവിജ്ഞാനം എന്നിങ്ങനെ നാലുഭാഗങ്ങളായുള്ള പുസ്തകത്തിലെ പൊതുവിജ്ഞാനത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്നതും മതവികാരം ഇളക്കുന്നതുമായ ഈ ഭാഗമുള്ളത്.

കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ പുത്തിഗെയിലെയും കോട്ടിക്കുളത്തെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുസ്തകം വിതരണം ചെയ്ത് കഴിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കുന്നതിനാല്‍ പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ഈ പുസ്തകം അധികൃതര്‍ വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള ചില ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഈ പബ്ലിഷറുടെ പുസ്തകം ഉപയോഗിക്കുന്നുണ്ട്.