ദമ്മാം : സുന്നി യുവജന സംഘം ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി ജൂണ്‍ 3 മുതല്‍ ആഗസ്റ്റ് 11 വരെ ത്രൈമാസ കാന്പിയന്‍ ആചരിക്കും. കാന്പയിന്‍ കാലയളവില്‍ കുരുന്ന് സംഗമം, ഇസ്‍ലാമിക് കലാ സാഹിത്യ മത്സരം, ഇസ്‍ലാമിക ക്വിസ് മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം, മത പ്രഭാഷണം, ഇന്‍റലക്ചല്‍ മീറ്റ്, ടേബിള്‍ ടോക്ക്, ലഘുലേഖ വിതരണം, റിലീഫ് സെല്‍ ഉദ്ഘാടനം എന്നീ പരിപാടികള്‍ മത സാംസ്കാരിക രംഗത്തെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ഏരിയകളിലായി നടക്കുമെന്ന് സംഘടനാ ഭാരവാഹികളായ ആനമങ്ങാട് അബൂബക്കര്‍ ഹാജി, കബീര്‍ ഫൈസി പുവ്വത്താണി, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ അറിയിച്ചു. ഖാസിം ദാരിമി കാസര്‍ക്കോട്, കബീര്‍ മൗലവി മുതിരമണ്ണ, അശ്റഫ് ബാഖവി താഴെക്കോട്, സുലൈമാന്‍ ഫൈസി വാളാട്, ഹമീദ് മുസ്‍ലിയാര്‍ പെര്‍ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.