സമസ്ത കലാ മേള : കാസര്‍ക്കോട് ജില്ല വിജയ കിരീടം ചൂടി.
മണ്ണാര്‍ക്കാട്: മൂന്നു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാരുന്നജാത് യതീം ഖാന കാമ്പസില്‍ നടന്ന സമസ്ത സംസ്ഥാന ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി കാസര്‍ക്കോട് ജില്ലാ ടീം വിജയ കിരീടം ചൂടി. മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനത്ത് എത്തി. ആതിഥേയരായ പാലക്കാട് ജില്ല മൂന്നാം സ്ഥാനം ഉറപ്പിച്ചു.ഒന്നാം സ്ഥാനക്കാരായ കാസര്‍ക്കോട് ജില്ലാ ടീമിന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്‌്‌ദുസ്സലാം മുസ്‌്‌ലിയാര്‍ ട്രോഫികള്‍ സമ്മാനിക്കുന്നു. സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, si. കെ. എം സ്വാദിഖ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, ബഹ ഉദ്ദീന്‍ നദുവി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍ സമീപം. വിജയികള്‍ക്കും അണിയറ ശില്പികള്‍ക്കും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ആശംസകള്‍....
-റിയാസ് ടി. അലി