റഹ്മ ഗ്രീന്‍മെസഞ്ചര്‍ ജില്ലാ പര്യടനം ഇന്ന്

മലപ്പുറം: മിഴി തുറക്കാം, മഴയെ വരവേല്‍ക്കാം എന്ന പ്രമേയത്തോടെ റഹ്മ അന്താരാഷ്ട്ര പൊതുസേവന പ്രൊജക്ടിന്റെ ഗ്രീന്‍ മെസഞ്ചര്‍ ബോധവത്കരണവാഹനം തിങ്കളാഴ്ച ജില്ലയില്‍ പ്രവേശിക്കും. മഴവെള്ള സംരക്ഷണത്തിനും പ്രകൃതി പരിപാലനത്തിനും ആഹ്വാനം ചെയ്യുന്ന വിവിധ പരിപാടികളും ഡോക്യുമെന്ററി പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കും. ഒരുലക്ഷത്തോളം വൃക്ഷത്തൈകള്‍, പള്ളികള്‍, മദ്രസകള്‍ എന്നിവയിലൂടെ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് www.rahmaforall.com എന്ന വെബ്‌സൈറ്റിലോ 8929008585 എന്ന നമ്പറിലോ ബന്ധപ്പെടണം.