എസ്.കെ.എസ്.എസ്.എഫ്. കരിയര്‍ എക്‌സ്‌പോ

ചപ്പാരപ്പടവ്: എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖലാ ട്രന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രന്റ് കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളെക്കുറിച്ചും എക്‌സ്‌പോയില്‍ വിശദമാക്കി. ജില്ലാ കൗണ്‍സില്‍ സി.എ.ഹുസൈനിന്റെ അധ്യക്ഷതയില്‍ അബ്ദുള്ളക്കുട്ടി ദുബായ് ഉദ്ഘാടനം ചെയ്തു. റസാഖ് കുട്ടാറമ്പ്, ഒ.കെ.ഇബ്രാഹിം കുട്ടി, മൊയ്തു ശാന്തിഗിരി, പി.അബ്ദുള്‍ ലത്തീഫ് ഹാജി, മുഹമ്മദ് ഇബ്‌നു ആദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.