മലപ്പുറം: വനിതാ ലീഗുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സമസ്ത മുശാവറ ചേരുമെന്ന് ചില പത്രങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരും പ്രസ്താവനയില്‍ അറിയിച്ചു. വനിതാ ലീഗിന്റെ വിഷയത്തില്‍ സമസ്തയും മുസ്‌ലിം ലീഗും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇരുവരും അറിയിച്ചു.