സിവില്‍സര്‍വീസ് പരിശീലനകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പൊന്നാനി: ചമ്രവട്ടത്തെ സിവില്‍സര്‍വീസ് കോച്ചിങ് സെന്ററില്‍ പ്രിലിമിനറി പരീക്ഷയ്ക്കുംസിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. സിവില്‍സര്‍വീസ് പ്രിലിമിനറി കോഴ്‌സ് ഡിഗ്രി കഴിഞ്ഞവര്‍ക്കുള്ളതാണ്. 100 രൂപയാണ് അപേക്ഷാഫീസ്. നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നവര്‍ അപേക്ഷാഫോമിനോടൊപ്പം നൂറുരൂപയുടെ ഡി.ഡിയും അയക്കണം.
സിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കുമുള്ളതാണ്. അപേക്ഷാഫോം ചമ്രവട്ടം സെന്ററില്‍ ലഭിക്കും. ഫോം സൗജന്യമായി ലഭിക്കും. പ്രിലിമിനറിയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ അഞ്ച് ആണ്. ബന്ധപ്പെടേണ്ട വിലാസം: ഐ.സി.എസ്.ആര്‍, ചമ്രവട്ടം, നിയര്‍ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കാമ്പസ്, പൊന്നാനി. ഫോണ്‍: 0494 2665489, 9495179499.