ഖാസിയുടെ മരണം: കണ്‍വെന്‍ഷന്‍ നാളെ

കാസര്‍കോട്: ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണപരിധിയില്‍ ലോക്കല്‍ പോലീസിന്റെ അനാസ്ഥ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഖാസി സംയുക്തസമരസമിതിയും കീഴൂര്‍ സംയുക്തജമാഅത്ത് കര്‍മസമിതിയും 21 ന് മൂന്നിന് മേല്‍പ്പറമ്പില്‍ കണ്‍വെന്‍ഷന്‍ നടത്തും. അഡ്വ. കെ.പി.രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.ഖാസിമരണം അന്വേഷിച്ച പോലീസുദ്യോഗസ്ഥന് നല്‍കുന്ന സ്വീകരണച്ചടങ്ങില്‍ പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണത്തിന് വന്‍തുക പിരിച്ചെടുത്ത സംഭവത്തെ കുറിച്ച് അന്വേഷണംവേണമെന്നും ആവശ്യപ്പെട്ടു.ഇ.അബ്ദുള്ളക്കുഞ്ഞി, വി.കെ.പി.മുഹമ്മദ്, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പിരിക്ക, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.