മാമ്പുഴ നേര്‍ച്ച: പ്രഭാഷണം നടത്തി

കരുവാരകുണ്ട്: മാമ്പുഴ അലിഹസ്സന്‍ മുസ്‌ലിയാരുടെ ആണ്ട്‌നേര്‍ച്ചയോടനുബന്ധിച്ച് മാമ്പുഴയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മതപ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു. മതപ്രഭാഷണത്തിന് ഡോ. എം.എം. ബഷീര്‍ മൗലവി കൊല്ലം നേതൃത്വം നല്‍കി. 27 ന് നടക്കുന്ന വിദ്യാര്‍ഥി ബോധനത്തില്‍ 'വിദ്യാര്‍ഥി ധര്‍മവും ബോധവും' എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും. സി.ഹംസ, ഹംസ റഹ്മാനി തുടങ്ങിയവര്‍ സംബന്ധിക്കും. ഡോ. എം.എം. ബഷീര്‍ കൊല്ലത്തിന്റെ മതപ്രഭാഷണവും നടക്കും.