കണ്ണവം ടൗണിലെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഓഫിസുകള്‍ക്കു നേരെ ആക്രമണം
ചിറ്റാരിപ്പറമ്പ്: കണ്ണവം ടൗണിലെ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. ഓഫിസിന്റെ ചുവരിലും മറ്റ് ഭാഗങ്ങളിലും അക്രമികള്‍ കരിഓയില്‍ ഒഴിച്ച് മലിനമാക്കി. ഞായറാഴ്ച രാത്രിയിലാണ് സംഭവം.കഴിഞ്ഞ രണ്ടു മാസം മുന്‍പും ഈ ഓഫിസില്‍ സാമൂഹികവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചിരുന്നു. കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സംഭവത്തില്‍ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് ടൗണ്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് എസ്.എം.കെ.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. എ.ടി.അബൂബക്കര്‍ ഹാജി, എന്‍.എം.പോക്കര്‍ ഹാജി, വി.കെ.അസീസ്, ടി.പി.കാസിം, പി.കെ.മൂസ എന്നിവര്‍ പ്രസംഗിച്ചു.