ഗ്രീന്‍ മെസഞ്ചര്‍ വാഹനത്തിന് മേലാറ്റൂരില്‍ സ്വീകരണം നല്‍കി

മേലാറ്റൂര്‍: 'മിഴി തുറക്കാം മഴയെ വരവേല്‍ക്കാം' എന്ന സന്ദേശവുമായി മലബാര്‍ മേഖലയില്‍ പര്യടനം നടത്തുന്ന ഗ്രീന്‍ മെസഞ്ചര്‍ വാഹനത്തിന് മേലാറ്റൂര്‍ ടൗണില്‍ സ്വീകരണം നല്‍കി.

മുനവ്വറലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

വ്യാഴാഴ്ച രാവിലെ കരുവാരകുണ്ടില്‍ നിന്ന് പ്രയാണമാരംഭിച്ച വാഹനം മേലാറ്റൂര്‍, ഉച്ചാരക്കടവ്, പട്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പട്ടാമ്പിയില്‍ സമാപിച്ചു.