വള്‍വക്കാട് രാംരിനുല്‍ ഖുത്ബ വിദ്യാര്‍ഥിസമാജം മുപ്പതാംവാര്‍ഷികം ആഘോഷിച്ചു.

തൃക്കരിപ്പൂര്‍: വള്‍വക്കാട് രാംരിനുല്‍ ഖുത്ബ വിദ്യാര്‍ഥിസമാജം മുപ്പതാംവാര്‍ഷികം ആഘോഷിച്ചു. അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നും അറബിക് കോളേജുകളില്‍നിന്നും കിട്ടുന്നതിനേക്കാള്‍ പാരമ്പര്യവിജ്ഞാനം നേടിയെടുക്കാനുള്ള ഉത്തമകേന്ദ്രം പള്ളി ദര്‍സുകളാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എ.പൂക്കോയ തങ്ങള്‍ അധ്യക്ഷനായി. എ.നജീബ് മൗലവി, ഉസ്മാന്‍ ബാഖവി തഹ്താനി, യു.യൂസഫ് ബാഖവി, മുഹമ്മദ്കുഞ്ഞി മൗലവി, വി.ഹംസ ബാഖവി, എം.വി.എ.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

മൗലാന യു.അബ്ദുറഹീം ബാഖവിയെ ആദരിച്ചു. കെ.പി.അഷറഫ് മുന്‍ഷി സ്വാഗതവും ബഷീര്‍ ഫൈസി നന്ദിയുംപറഞ്ഞു.