'കപട ആത്മീയത തിരിച്ചറിയണം'

കടമേരി: ആത്മീയതയുടെ പേരില്‍ വര്‍ധിച്ചുവരുന്ന കാപട്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ടി.എം. കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ പറഞ്ഞു. കടമേരി റഹ്മാനിയയില്‍ രിഫാഈ ആണ്ടനുസ്മരണ ദു ആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചീക്കിലോട് കുഞ്ഞബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. ഹസ്സന്‍കുട്ടി മുസ്‌ല്യാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.