
ദുബൈ : ദുബൈ SKSSF മെന്പര്ഷിപ്പ് കാന്പയിന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ദേര സുന്നി സെന്ററില്‍ ചേര്‍ന്ന ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മെയ് 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് കാന്പയിന് നടക്കുന്നത്. മെയ് 28 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ജനറല്‍ കൗണ്‍സില്‍ മീറ്റ് നടക്കും. കൗണ്‍സില്‍ മീറ്റില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും. കാന്പയിന് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി നിര്‍വ്വഹിച്ചു. വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹുസൈന് ദാരിമി, മുസ്തഫ ദാരിമി, മന്‍സൂര്‍ മൂപ്പന്, ത്വല്‍ഹത്ത് ദാരിമി, ശറഫുദ്ദീന്‍ ചപ്പാരപ്പടവ്, അബ്ദുല്‍ ഖാദര്‍ അസ്അദി, അബ്ദുല്‍ കരീം എടപ്പാള്‍, അബ്ദുല്ല റഹ്മാനി, മഹ്ശൂഖ്, വാജിദ് റഹ്മാനി, ഹാഫിള് നുഅ്മാന് ദാരിമി, അബ്ദുല്ല മൗലവി നുച്യാട്, റാഫി പെരുമുക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.
ഷക്കീര്‍ കോളയാട് : 050-7396263