സാമൂഹികജീര്ണതകള്ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം
കോഴിക്കോട്: സമൂഹത്തിലെ ജീര്‍ണതകള്‍ വര്‍ധിക്കുമ്പോള്‍ യുവാക്കള്‍ നിസ്സഹായരായി നോക്കിനില്ക്കുന്നത് നാശത്തിന്റെ തുടക്കമാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ പറഞ്ഞു. സുന്നി യുവജനസംഘം ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാറന്നൂര്‍ പി.പി. ഇബ്രാഹിംമുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ആര്.വി. കുട്ടിഹസ്സന്, കെ.എന്‍.എസ്. മൗലവി, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സക്കറിയാ ഫൈസി, എം.പി. ആലിഹാജി, കെ.എം. കുഞ്ഞഹമ്മദ്ഹാജി, ടി.സി. മുഹമ്മദ്, ഒ.കെ. മൂസക്കോയ, പി.ഡി. മുഹമ്മദ് ഇബ്രാഹിം, റഹിം ഹാജി കട്ടിപാറ, എം.എ. ബഷീര്‍, ഒ.വി. മൂസ, കെ.എ. റഹിമാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. മുസ്തഫ മുണ്ടുപാറ സ്വാഗതവും ഇ. ഉമ്മര്‍ നന്ദിയും പറഞ്ഞു.