എസ്.കെ.എസ്.എസ്.എഫ് വിശദീകരണം 21ന്

ഹൊസങ്കടി:എസ്.കെ.എസ്.എസ്.എഫ്. മഞ്ചേശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖാസി വിശദീകരണം മെയ് 21ന് ഹൊസങ്കടിയില്‍ നടക്കും. സമസ്ത മുശാവര അംഗം എം.എ.ഖാസിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്യാവരം അധ്യക്ഷത വഹിക്കും. സലീം ഇര്‍ഫാനി ഫൈസി അല്‍അസ്ഹരി ഹാമിദി മുഖ്യപ്രഭാഷണം നടത്തും.