പാലക്കാട്: സമസ്ത ഇസ്ലാമിക കലാസാഹിത്യ മേളയ്ക്കായി മണ്ണാര്‍ക്കാട് ദുറുന്നജാത്ത് കാമ്പസ് ഒരുങ്ങി.
മൂന്നുദിവസങ്ങളിലായാണ് മത്സരങ്ങള്‍. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മദ്രസ വിദ്യാര്‍ഥികള്‍ക്കും മുഅല്ലിം വിഭാഗത്തില്‍ അധ്യാപകര്‍ക്കും മലയാളം, അറബിക്, തമിഴ്, കന്നഡ, ഉറുദു ഭാഷകളില്‍ മത്സരങ്ങളുണ്ടെന്ന് സ്വാഗതസംഘം ചെയര്മാന് സി.കെ.എം. സ്വാദിഖ് മുസ്ലിയാരും കണ്‍വീനര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ളവര്‍ കൂടാതെ ദക്ഷിണകന്നഡ, നീലഗിരി, കുടക്, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്നുള്ളവരും മത്സരത്തിനുണ്ട്. മൊത്തം 109 ഇനങ്ങളിലാണ് മത്സരം.
വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക ഘോഷയാത്രയില്‍ മേഖലയിലെ 200 മദ്രസകളെയും 11 റേഞ്ചുകളെയും പ്രതിനിധാനംചെയ്തുള്ള സംഘങ്ങളുണ്ടാകും. 6 മണിക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാനിശയുണ്ട്.
22ന് രാവിലെ എട്ടുമുതല്‍ എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച സമാപിക്കും.