സുന്നി ബാല വേദി കുവൈത്ത് കമ്മിറ്റി ഭാരവാഹികള്‍
കുവൈത്ത് സിറ്റി : സമസ്ത കേരള സുന്നി ബാല വേദി കുവൈത്ത് കമ്മിറ്റിയുടെ 2010 2011 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശുഐബ് (പ്രസിഡന്റ്) ആദില്‍ ,നിദ്വാന് (വൈസ് പ്രസിഡന്റ്) റാഷിദ് (ജന:സെക്രട്ടറി) ജസീല്‍, ജുമാസ് (ജോ: സെക്രട്ടറി) സജ്ജാദ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും ഷമീം,ഷാനില്‍, നബീല്‍,ഇസ്മാഈല്‍, മിഷാന്‍,റഊഫ്, ഫായിസ്, അബ്ദുല്ല എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ദറുത്തര്ബിയ മദ്റസയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ ശുഐബ് അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ലത്വീഫി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാന് ഹൈതമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി മുഹമ്മദലി, ഹമീദ്അന്വരി, അശ്റഫ് ദാരിമി, അബ്ദുല്ല മൗലവി, ഹംസ ദാരിമി, ഇ.എസ് അബ്ദുറഹിമാന് ഹാജി ശറഫുദ്ധീന്‍ കുഴിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി റാഷിദ് സ്വാഗതവും സജ്ജാദ് നന്ദിയും പറഞ്ഞു.