കുറ്റകൃത്യങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണം

കൊയിലാണ്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ദുരാചാരങ്ങളും തടയുന്നതില്‍ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നടേരി ചെറുവൊടി ജുമാ മസ്ജിദ് മഹല്ല് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ഹഖിം ബാഫഖി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുസ്തഫ മുണ്ടുപാറ, സക്കരിയ്യ ഫൈസി, അഡ്വ. കുല്‍സു, എം. അബൂബക്കര്‍, മമ്മിളി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.