എസ്.കെ.എസ്.എസ്.എഫ്. 'കൈത്തിരി' വിദ്യാഭ്യാസ സമിതി തുടങ്ങി

കല്പറ്റ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 'കൈത്തിരി' വിദ്യാഭ്യാസ സമിതി തുടങ്ങി.എസ്.എസ്.എല്‍.സി. കഴിഞ്ഞ് തുടര്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിവരെ പഠിക്കാനുള്ള ചെലവുകള്‍ വഹിക്കുകയാണ് ലക്ഷ്യം. ഇതിനായി 2.5 ലക്ഷം രൂപ സമാഹരിച്ച് കഴിവുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി സഹായിക്കും. മുഹമ്മദ് ദാരിമി വാകേരി, എ.കെ. സുലൈമാന്‍മൗലവി, പി.സി. ത്വാഹിര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.പി. ഹാരിസ് ബാഖവി (ചെയ.), കെ.എ. നാസിര്‍ മൗലവി (കണ്‍.), കെ. മമ്മൂട്ടി, കെ.എ. റഹ്മാന്‍ (ജോ.കണ്‍.), കെ. മുഹമ്മദ്കുട്ടി ഹസനി (ട്രഷ.).