നവീന വാദക്കാര്‍ ജൂത സയണിസ്റ്റ് നിര്‍മ്മിത പ്രസ്ഥാനം : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ഫഹാഹീല്‍ : പരിശുദ്ധ ഇസ്‍ലാമിനെയും അതിന്‍റെ ആചാരങ്ങളെയും എതിര്‍ക്കുന്ന നവീന വാദക്കാര്‍ ഇസ്‍ലാമിനെ തകര്‍ക്കാന്‍ ജൂത സയണിസ്റ്റ് ലോബികള്‍ സൃഷ്ടിച്ച പ്രസ്ഥാനമാണെന്ന് പി.ശംസുദ്ദീന്‍ ഫൈസി പറഞ്ഞു. ഇസ്‍ലാമിക് സെന്‍റര്‍ ഫഹാഹീല്‍ ബ്രാഞ്ച് സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാലുദ്ദീന്‍ അഫ്ഗാനിയെ പോലുള്ളവര്‍ ഇത് സമ്മതിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പുത്തന്‍ പ്രസ്ഥാനക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ഹംസ ദാരിമി വടകര വിഷയമവതരിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ് ഹനീഫ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഉസ്മാന്‍ ദാരിമി, മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം മുസ്‍ലിയാര്‍ സ്വാഗതവും അബ്ദുല്ല കുളപ്പറന്പ് നന്ദിയും പറഞ്ഞു.